രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്
ഡൽഹി: പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ യുണൈറ്റഡ് ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി.
ജനുവരി 30, 31 തീയതികളിലാണ് പണിമുടക്ക്, അതിനാൽ ഈ ദിവസങ്ങളിൽ ബാങ്കിന്‍റെ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. മാസാവസാനം കൂടിയായതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പദ്ധതിയിടുന്നവർ ജാഗ്രത പാലിക്കണമെന്നും ഈ തീയതിക്ക് മുമ്പ് ബാങ്കിംഗ് നടത്താൻ ശ്രദ്ധിക്കണമെന്നും എസ്ബിഐ അറിയിച്ചു. പ്രതിമാസ പേയ്മെന്‍റുകൾ, ഇഎംഐ, നിക്ഷേപം, പണം പിൻവലിക്കൽ മുതലായ കാര്യങ്ങൾ ഈ തീയതിയിൽ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, അത് മുൻകൂട്ടി ചെയ്യാൻ ശ്രമിക്കുക. ബാങ്കിലെ സാധാരണ പ്രവർത്തനങ്ങൾ തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു.
രാജ്യത്തൊട്ടാകെയുള്ള എല്ലാ ബാങ്കുകളിലെയും 10 ലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.