കഴിഞ്ഞ ഏതാനും ആഴ്‌ചകളായുണ്ടായിരുന്ന കനത്ത ചൂടിന് ആശ്വാസമായി തൊടുപുഴ നഗരത്തിലും പരിസര പ്രദശങ്ങളിലും വേനല്‍മഴ ലഭിച്ചു
തൊടുപുഴ: കഴിഞ്ഞ ഏതാനും ആഴ്‌ചകളായുണ്ടായിരുന്ന കനത്ത ചൂടിന് ആശ്വാസമായി തൊടുപുഴ നഗരത്തിലും പരിസര പ്രദശങ്ങളിലും വേനല്‍മഴ ലഭിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷമാണ് പല ഭാഗത്തും ഇടിയോടുകൂടിയ വേനല്‍മഴ പെയ്‌തത്.
അപ്രതീക്ഷിതമായി പെയ്‌ത മഴ എല്ലാവര്‍ക്കും ആശ്വാസമായി. തൊടുപുഴ നഗരത്തില്‍ ശക്‌തമായ മഴ പെയ്‌തില്ലെങ്കിലും മറ്റു പല ഭാഗത്തും ശക്‌തമായ മഴ ലഭിച്ചു. സാധാരണ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വേനല്‍ മഴയില്‍ നാശ നഷ്‌ടങ്ങള്‍ സംഭവിക്കാറുണ്ടെ ങ്കിലും ഇത്തവണയതുണ്ടായില്ല. പലപ്പോഴും മഴയോടൊപ്പം അതിശക്‌തമായ കാറ്റും ഇതോടൊപ്പം ശക്‌തമായ ഇടിമിന്നലും ഉണ്ടാകാറുണ്ട്. എന്നാല്‍ മലയോര മേഖലയില്‍ മഴ ലഭിക്കാത്തത് പ്രതിസന്ധിയാകും. ഏതാനും നാളുകളായി വേനല്‍ച്ചൂട് അധികരിച്ചിരിക്കുകയാണ്. കനത്ത ചൂടുമൂലം ജനങ്ങള്‍ വലഞ്ഞുതുടങ്ങി. വേനല്‍ക്കാല രോഗങ്ങളും കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനുപുറമെ ചൂടിന്റെ കാഠിന്യം മൂലം പല ഭാഗത്തും കുടിവെള്ളത്തിനും ക്ഷാമം നേരിട്ടു തുടങ്ങി. വേനല്‍ ശക്‌തമാകുന്നതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വേനല്‍ നീണ്ടുനിന്നാല്‍ മലയോര മേഖലയിലും പ്രതിസന്ധി ഉടലെടുക്കും. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഏലം ഉള്‍പ്പെടെ പല കാര്‍ഷിക വിളകള്‍ക്കും അത് തിരിച്ചടിയായി മാറും. മഴ വൈകിയാല്‍ ഏലം, കുരുമുളക്, കൊക്കോ, ജാതി, വാഴ,ഗ്രാമ്ബു, പൈനാപ്പിള്‍, പച്ചക്കറികള്‍ എന്നിവയ്‌ക്കെല്ലാം ഉണക്ക് ബാധിക്കാതെ നനച്ചു കൊടുക്കേണ്ട സാഹചര്യമുണ്ടാകും. സാധാരണയായി മോട്ടോര്‍ ഉപയോഗിച്ച് എല്ലാ വര്‍ഷവും കാര്‍ഷികവിളകള്‍ നനയ്‌ക്കുന്നത് കര്‍ഷകര്‍ക്ക് അധികഭാരം വരുത്തിവയ്‌ക്കാറുണ്ട്. ക്ഷീരമേഖലയ്‌ക്കും വേനല്‍ കനത്ത തോതില്‍ തുടരുന്നത് നഷ്‌ടം വരുത്തിവയ്‌ക്കും.