കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ യൂണിയനുകള്‍ ഉന്നയിച്ച പരാതികള്‍ പഠിക്കാന്‍ സമതിയെ വെച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ യൂണിയനുകള്‍ ഉന്നയിച്ച പരാതികള്‍ പഠിക്കാന്‍ സമതിയെ വെച്ച് സംസ്ഥാന സര്‍ക്കാര്‍.വൈദ്യുതിമന്ത്രി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.കെ.എസ്.ഇ.ബി. ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയും അംഗങ്ങളായ സമിതിയോട് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. സ്വകാര്യമേഖലയുമായുള്ള ധാരണ മാറ്റി പദ്ധതി പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് ചര്‍ച്ചയില്‍ ഇടത് നേതാക്കളായ എളമരം കരീമും കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം പറഞ്ഞ നിര്‍ദേശങ്ങള്‍ അതേപടി നടപ്പിലാക്കരുതെന്നാണ് കെഎസ്‌ഇബിയിലെ പ്രമുഖ സര്‍വീസ് സംഘടനകളുടെയെല്ലാം നിലപാട്. കെഎസ്‌ഇബിയുടെ വിവരശേഖരണം സ്വകാര്യ കമ്ബനികളെ ഏല്‍പ്പിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സംഘടനകള്‍ പറയുന്നു. മാത്രമല്ല മീറ്ററൊന്നിന് കേന്ദ്ര ധനസഹായമായി കിട്ടുന്ന 450 രൂപയേക്കാള്‍ വലിയ നേട്ടം പദ്ധതി കെഎസ്‌ഇബി നേരിട്ട് നടപ്പാക്കുന്നതിലൂടെ ലഭിക്കുമെന്നും പറയുന്നു.
സാമ്ര്‍ട്ട് മീറ്ററില്‍ കേന്ദ്രം പറയുന്നത് അതേ പോലെ വിഴുങ്ങാതെ ബദല്‍ മാര്‍ഗം തേടണമെന്ന് ഇടത് തൊഴിലാളി സംഘടനകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.കെഎസ്‌ഇബിക്കും ഉപഭോക്താക്കള്‍ക്കും ഭാരമാകുന്ന പദ്ധതിയുമായി മുന്നോട്ടുപോയാല്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരമെന്നും വൈദ്യുതി മന്ത്രി വിളിച്ചയോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. കെഎസ്‌ഇബി ഇതുവരെ സ്വന്തം നിലയ്ക്ക് ഒരു സ്മാര്‍ട്ട് മീറ്റര്‍ പോലൂം സ്ഥാപിച്ചിട്ടില്ല. സമാര്‍ട്ട് മീറ്റര്‍ പദ്ധതിയുമായി മന്നോട്ടു പൊയില്ലെങ്കില്‍ വൈദ്യുതി മേഖലയിലെ നവീകരണ ഗ്രാന്‍റുകളേയും മറ്റ് സഹായങ്ങളേയും ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.