പ്രധാന വാര്‍ത്തകള്‍
ഇടുക്കി പൂപ്പാറയില്‍ ബെവ്കോ ജീവനക്കാരന് അടക്കം നാലു പേര് വ്യാജമദ്യവുമായി പിടിയില്‍

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ബെവ്കോ ജീവനക്കാരന് അടക്കം നാലു പേര് വ്യാജമദ്യവുമായി പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് 35 ലിറ്റര്‍ വ്യാജമദ്യവുമായി ഇവര്‍ പിടിയിലായത്.ബെവ്കോ ജീവനക്കാരന് തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന് എബിന് എന്നിവരാണ് പിടിയിലായത്.ബെവ്കോ ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങി കച്ചവടം നടത്തുന്നവര്‍ക്ക് വില്‍ക്കാനാണ് മദ്യം കൊണ്ടു വന്നത്.







































































































































