സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എല്‍ സി എന്‍ ജി) സ്റ്റേഷനുകള്‍ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എല്‍ സി എന്‍ ജി) സ്റ്റേഷനുകള്‍ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും ഉദ്ഘാടനം ചെയ്തു.സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആന്‍ഡ് പി ആണ് ഇവ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വ്യാവസായിക ആവശ്യത്തിനും ഗാര്‍ഹിക ഉപഭോഗത്തിനും എല്‍ സി എന്‍ ജി വിതരണം ചെയ്യാന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈന്‍ ശൃംഖലയിലൂടെ എത്തിക്കും. മലിനീകരണം കുറഞ്ഞതും ക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമായ ദ്രവീകൃത പ്രകൃതി വാതകം പദ്ധതി വിപുലീകൃതമാകുന്നതോടെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കും. കേരളത്തിന്റെ ഊര്‍ജ്ജ മേഖലയില്‍ വിപ്ലവകരമായ മാറ്റം അതോടെ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.