ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍പരീക്ഷകള്‍ മാറ്റില്ല: പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത് എത്തിയിരുന്നു.
കോവിഡ് സാഹചര്യത്തില്‍ പല സ്‌കൂളുകളിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ല. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള വലിയ ജാഗ്രതയും വച്ചുപുലര്‍ത്തുന്നുണ്ട്.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തി എന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു വ്യക്തമാക്കി.