സമസ്ത മേഖലകളിലും തികച്ചും ജനവിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് തമിഴ്നാട് എംപി കെ.ജയകുമാര്‍
ഇടുക്കി:സമസ്ത മേഖലകളിലും തികച്ചും ജനവിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് തമിഴ്നാട് എംപി കെ.ജയകുമാര്‍. ഏകാധിപതിയെ പോലെ പെരുമാറുന്ന നരേന്ദ്ര മോഡി ജനങ്ങളെ കൊള്ളയടിക്കുകയാണ്. രാജ്യത്തിന്‍റെ സമ്ബത്ത് മുഴുവനും ജനദ്രോഹ നടപടികള്‍ക്കും വര്‍ഗീയത വളര്‍ത്തുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ജാതിയുടേയും മതത്തിന്‍്റേയും സമുദായത്തിന്‍്റെയും പേരില്‍ ജനങ്ങള്‍ ഭിന്നിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ ഇടുക്കി യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമര യാത്രയുടെ പത്താം ദിന സമാപന സമ്മേളനം മൂന്നാറില്‍ ഉദ്ഘാടനം ചെയ്തു സംസാരക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ ജനങ്ങളെ ബഫര്‍ സോണിന്‍റെയും ഭൂനിയമത്തിന്‍റെയും പേരില്‍ കുടിയിറക്കുന്നതിന് വേണ്ടിയുള്ള കേരള സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്കെതിരെ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും പാര്‍ലമെന്‍റിലെ കോണ്‍ഗ്രസ് എംപിമാരുടെ പിന്തുണ ഡീന്‍ കുര്യാക്കോസിന് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാലഘട്ടത്തിന്‍റെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നോക്ക ജന വിഭാഗങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വേണ്ടിയുള്ള ശക്തമായ സമര കാലമാണ് ഇനി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഭാരതത്തിന്‍റെ മനസ്സ് ഏറ്റെടുത്തെന്നും കെ. ജയകുമാര്‍ പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി നയിക്കുന്ന സമര യാത്ര പതിനൊന്ന് ദിവസങ്ങള്‍ പിന്നിട്ടു ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അടിമാലിയില്‍ സമാപിക്കും. രാവിലെ 10 മണിക്ക് വെള്ള തൂവലില്‍ നിന്നും സമര യാത്ര ആരംഭിക്കും. ആന്‍റോ ആന്‍റണി എംപി ഉദ്ഘാടനം ചെയും.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുക്കും.
വൈകിട്ട് അഞ്ച് മണിക്ക് അടിമാലി ടൗണില്‍ വെച്ച് സംഘടിപ്പിക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭക്ഷണം നടത്തും, ഡിസിസി പ്രസിഡന്‍്റ് സി.പി മാത്യു, മോന്‍സ് ജോസഫ് എം.എല്‍.എ, സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍, ഇ.എം അഗസ്തി, എസ്. അശോകന്‍,ഇബ്രാഹിംകു ട്ടി കല്ലാര്‍, ജോയി തോമസ്,കെ. ഫ്രാന്‍സിസ് ജോര്‍ജ്, പ്രൊഫ: എം.ജെ ജേക്കബ്, എ.കെ മണി, റോയി കെ പൗലോസ്, അഡ്വ. പി.പി പ്രകാശന്‍, പി.സി ജയന്‍ തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ പ്രസംഗിക്കും.