കട്ടപ്പന ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷികം നടന്നു. യോഗത്തിൽ മികച്ച കർഷകരെ ആദരിച്ചു
കട്ടപ്പന സ്കൂൾ കവല കേന്ദ്രമായി ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷൻ പ്രവർത്തനമാരംഭിച്ച് മൂന്നുവർഷം പൂർത്തിയായി. വാർഷിക ആഘോഷത്തിന്റെ ഭാഗമായി അസോസിയേഷനിലെ മികച്ച മൂന്ന് കർഷകരെ ആദരിച്ചു.നഗരസഭ വൈസ് ചെയർമാൻ ജോയി ആനിതോട്ടം ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
അസോസിയേഷനിലെ മുതിർന്ന കർഷകരായ സെബാസ്റ്റ്യൻ മാന്തടം, തങ്കച്ചൻ അറക്കൽ മത്തായി മാന്തടം എന്നീ കർഷകരെയാണ് പൊന്നാടയിട്ട് ആദരിച്ചത്.
യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ജോസ് പൂനാട്ട് അധ്യക്ഷനായിരുന്നു.
കട്ടപ്പന സെൻറ് പോൾസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാദർ ഈപ്പൻ പുത്തൻപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി, ഷാജി കൂത്തോടിയിൽ,
അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസഫ് പതാലിൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ മാക്കിയിൽ , ജോബിൻ കെ ഇമ്മാനുവൽ ,തങ്കച്ചൻ പൂമറ്റം തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന യോഗത്തിന് ശേഷം ലഹരിയുടെ ചതിക്കുഴികൾ എന്ന വിഷയത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ എം എസ് ഷംസുദ്ദീൻ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരെയും വിവിധ കലാപരിപാടികളും അരങ്ങേറി.