കട്ടപ്പനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കട്ടപ്പനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
കട്ടപ്പന സ്കൂൾ കവല പുത്തൻ പുരയ്ക്കൽ മുഹമ്മദ് കുഞ്ഞിന്റ് കടയിൽ നിന്നുമാണ് നിരോധിത ഉൽപ്പന്നങ്ങൾ പോലീസ് പിടിക്കൂടിയത്.
എറണാകുളം റെയ്ഞ്ച് I G യുടെ നിർദ്ദേശപ്രകാരം ഇന്ന് 24 മണിക്കൂർ ഇടുക്കി,കോട്ടയം, ആലപ്പുഴ ജില്ലകളിൽ പോലീസ് ലഹരിക്കെതിരെ കർശന പരിശോധനയാണ് നടത്തുന്നത്.
റെയ്ഡിന്റ് ഭാഗമായി ആണ് ഇരുപതേക്കർ അണ്ണന്റ് കട എന്നറിയപ്പെടുന്ന സ്ഥാപനത്തിൽപരിശോധന നടത്തിയത്.
മുൻപ് നിരവധിത്തവണ ഇത്തരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് മുഹമ്മദ് കുഞ്ഞ് പോലീസ് പിടിയിലായിട്ടുണ്ട്.
മുൻ എം എൽ എ യുടെ വക കെട്ടിടത്തിലാണ് മുഹമ്മദ് കുഞ്ഞ് സ്ഥാപനം നടത്തുന്നത് .
10 തവണ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പേരിൽ ഇയാളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിൻസിപ്പൾ SI . Kദിലീപ് കുമാറിന്റ് നേതൃത്വത്തിൽ നടന്ന പരിശോധനയിൽ SI നവാസ്, CPO മാരായ പ്രശാന്ത് മാത്യൂ , സനീഷ്, സുമേഷ് തങ്കപ്പൻ എന്നിവരും പങ്കെടുത്തു