പ്രധാന വാര്‍ത്തകള്‍
പി.ടി.7നെ മയക്കുവെടി വച്ചു; ധോണിയിലെ കൂട്ടിലെത്തിക്കും
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ ഒറ്റയാൻ പി.ടി.ഏഴാമനെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കും ഇടയിലുള്ള വനാതിർത്തിക്ക് സമീപം കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയ ആണ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്.
പി.ടി.ഏഴാമനെ ഉടനെ ധോണിയിലെ കൂട്ടിലെത്തിക്കും. കൂട്ടിലെത്തിക്കാനുള്ള ലോറിയും ക്രെയ്നും കാട്ടിലേക്ക് പുറപ്പെട്ടു. മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതന്, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.