എൽ ഡി എഫ് ധർണ്ണ 24 മുതൽ കട്ടപ്പന ഏരിയായിൽ
എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി നടപ്പാക്കുന്നതോടെ കുടിയേറ്റ ജനതയുടെ ജീവിതത്തിന് മങ്ങലേല്‍പ്പിച്ച നിയമ കുരുക്കുകളില്‍നിന്നുള്ള മോചനത്തിനാണ് വഴിതെളിയുന്നതെന്ന് സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി. കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ കൊണ്ടുവന്ന ചതിക്കുഴികളില്‍ വീഴാതെ മലയോരജനതയെ ചേര്‍ത്തുപിടിച്ചത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. ഏറ്റവുമൊടുവില്‍ ഭൂപ്രശ്നങ്ങളിലും ബഫര്‍സോണിലും അത് വ്യക്തമാണ്. പത്തുചെയിന്‍ ഉള്‍പ്പെടെ ചെറുഗ്രാമങ്ങളിലെ ഒറ്റപ്പെട്ട പട്ടയപ്രശ്‌നംപോലും പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയാണ്.
നിര്‍മാണ നിരോധനവും കപട പരിസ്ഥിതിവാദികളൊരുക്കിയ കോടതിവിധികളുടെ ചതിക്കുഴികളും നേരിട്ട ജനതയ്ക്ക് മുഖ്യമന്ത്രിയുടെ ഇടപെടലാണ് കരുത്തായത് എന്നും CPM കട്ടപ്പന ഏരിയ സെക്രട്ടറി VR സജി പറഞ്ഞു.
ഭൂ നിയമ ഭേതഗതിക്കായി എം എം മണി എംഎല്‍എ, കെ കെ ജയചന്ദ്രന്‍, സി വി വര്‍ഗീസ്, മുന്‍ എംപി ജോയ്സ് ജോര്‍ജ്, മറ്റ് എല്‍ഡിഎഫ് നേതാക്കള്‍ എന്നിവരുടെ ഇടപെടീലും അഭിനന്ദനാര്‍ഹമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണനയ്ക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രക്ഷോഭത്തിന് തുടക്കമായി. കേന്ദ്രസര്‍ക്കാര്‍ തുടരുന്ന തെറ്റായ വാണിജ്യ നയത്തിന്റെയും ഇറക്കുമതിനയത്തിന്റെയും ഭാഗമായി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില അനുദിനം ഇടിയുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നിലപാടും സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുള്ള വീടുകയറി പ്രചാരണം പൂര്‍ത്തിയാക്കിയാണ് ലോക്കല്‍ കേന്ദ്രങ്ങളില്‍ 31 വരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സായാഹ്ന ധര്‍ണകള്‍ 24 മുതല്‍ കട്ടപ്പന ഏരിയയില്‍ ആരംഭിക്കുമെന്നും VR സജി പറഞ്ഞു.
24 ന് കാഞ്ചിയാറില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനനും, 25ന് സ്വരാജില്‍ സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷും 26ന് കട്ടപ്പന നോര്‍ത്തില്‍ എം എം മണി എംഎല്‍എ യും 27ന് ഇരട്ടയാറില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശിയും ചെമ്പകപ്പാറയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും, ധർണ്ണ ഉദ്ഘാടനം ചെയ്യും.
28ന് കട്ടപ്പന ഈസ്റ്റിലും 29ന് കട്ടപ്പന സൗത്തിലും നടക്കുന്ന ധർണ്ണ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി വി ആര്‍ സജി, മാത്യു ജോര്‍ജ്, എം സി ബിജു, പി ബി ഷാജി, കെ എന്‍ വിനീഷ്‌കുമാര്‍, എം പി ഹരി എന്നിവര്‍ പങ്കെടുത്തു.