52 വർഷങ്ങൾക്ക് ശേഷം വീണ്ടും സൗഹൃതം പുതുക്കി അവർ ഒത്തുകൂടി.കട്ടപ്പന ഗവൺമെന്റ് കോളേജിലെ ആദ്യ ബാച്ചിൽ പഠിച്ചവരാണ് മലമുകളിലെ കാലലയത്തിൽ ഒത്തുകൂടിയത്
52 വർഷങ്ങൾക്ക് ശേഷം വീണ്ടും സൗഹൃതം പുതുക്കി അവർ ഒത്തുകൂടി.
കട്ടപ്പന ഗവൺമെന്റ് കോളേജിലെ ആദ്യ ബാച്ചിൽ പഠിച്ചവരാണ് മലമുകളിലെ കാലലയത്തിൽ ഒത്തുകൂടിയത്.കട്ടപ്പന ഗവൺമെന്റ് കോളേജ് ആദ്യം ആരംഭിച്ചത് 1968 നരിയംപാറ മലമുകളിലായിരുന്നു.
അന്ന് ദേവസം ബോർഡിന് കീഴിൽ ശബരിഗിരി കോളേജ് എന്ന പേരിലാണ് കലാലയം ആരംഭിച്ചത്.സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയർന്നു നിൽക്കുന്ന മലയുടെ മുകളിൽ കരിങ്കല്ലിൽ തീർത്ത ശബരിഗിരി കോളേജ് തല ഉയർത്തി നിന്നു .
വണ്ടക്കൽ ഭാസ്ക്കര കൂറുപ്പ് എന്ന വ്യക്തിയുടെ കാഴ്ച്ചപാടാണ് കോളേജ് ഇവിടെ വരാൻ കാരണമായത്.
400 ളം വിദ്ധ്യാർത്ഥികളാണ് അന്ന് കോളേജിൽ പഠിച്ചിരുന്നത്.
എന്നാൽ പിന്നിട് യാത്ര സൗകര്യങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്തോടെ കോളേജിന്റ് പ്രവർത്തനം താളം തെറ്റി.പീന്നീട് ഗവൺമെന്റ് കോളേജ് എന്ന പേരീൽ സ്ഥാപനം കട്ടപ്പനയിലേക്ക് മാറ്റുകയും ചെയ്തു.1968 – 72 കാലഘട്ടത്തിൽ പഠിച്ച 40 ആളുകളാണ് 52 വർഷങ്ങൾക്ക് ശേഷം തകർന്ന കോളേജ് മുറിക്കുള്ളിൽ വീണ്ടും ഒത്തുകൂടിയത്.
അന്ന് കോളേജ് ചെയർമാനായിരുന്ന ജോർജ് ജോസഫ് പുതുപ്പള്ളിക്കുന്നേലും ജനറൽ സെക്രട്ടറിയായിരുന്ന ജോർജ് ജോസഫ് പടവനും ഇപ്പോഴും ആ കാലഘട്ടം ഓർക്കുന്നു.അന്ന് മുതൽ കലാ സാംസ്ക്കാരിക മേഖലയിൽന്നിൽക്കുന്ന കാഞ്ചിയാർ രാജൻ പഴയ കാലം ഓർത്ത് കവിത ആലപിച്ചു.പ്രായം ആയങ്കിലും പഴയ കലാലയത്തിൽ എത്തിയപ്പോൾ പലരും ശാരിരിക അവശതകൾ മറന്ന് പഴയ കൗമാരത്തിലേക്ക് തിരികെപ്പോയി.അന്ന് കോളേജ് സ്ഥാപിച്ച വണ്ടക്കൽ ഭാസ്ക്കരകുറിപ്പിന് സ്മാരകം സ്ഥാപിക്കുന്നതിനും തീരുമാനിച്ചുണ് ഇവർ പിരിഞ്ഞത്.