പ്രധാന വാര്‍ത്തകള്‍
സർക്കാരിന്റെ പ്രത്യേക പ്രതിനിധി; കെ.വി തോമസിന്റെ നിയമന ഉത്തരവിറങ്ങി
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച് ഉത്തരവിറങ്ങി. കെ.വി തോമസിന് ക്യാബിനറ്റ് റാങ്ക് ലഭിക്കുമെന്ന് പറയുന്ന ഉത്തരവിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ വ്യക്തമാക്കിയിട്ടില്ല.
പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് കെ.വി തോമസിനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് മുൻ എംപി എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണ് കെവി തോമസിന് നൽകിയിരിക്കുന്നത്.