ഡിസിസി പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളെ പരസ്യമായി അസഭ്യം പറഞ്ഞ് മുൻ പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടാളിയും
കരുണാപുരം
പഞ്ചായത്ത് പ്രസിഡന്റിനും ഡി.സി.സി പ്ര സിഡന്റിനുമെതിരെയാണ് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വക അസഭ്യവർഷം. ഡീൻ കുര്യാക്കോസ് എം.പി. നയിച്ച സമരയാത്രയുടെ സമാപന സമ്മേളനനഗറിൽ പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു തെറി അഭിഷേകം.
ബഫർസോൺ വിഷയത്തിലടക്കം വിവിധ വിഷയങ്ങളിലുള്ള സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നയിക്ക സമരയാത്ര നെടുങ്കണ്ടത്ത് നിന്നും ആരംഭിച്ച് കരുണാപുരം പഞ്ചായത്ത് ആസ്ഥാനമായ കൂട്ടാറ്റിൽ സമാപിച്ചപ്പോഴായിരുന്നു തെരുവിൽ തെറി അഭിഷേകം.
സമാപന സമ്മേളനത്തിനുശേഷം എം. പിയും പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് മണ്ഡലം ഭാരവാഹികൾ എന്നിവർ വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തിയ സമയമാണ് മുൻപഞ്ചായത്ത് പ്രസിഡന്റ് ഡി.സി.സി. പ്രസിഡന്റിനെതിരെയും കോൺ ഗ്രസ് അംഗമായ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും അ സഭ്യവർഷം നടത്തിയത്. വിഷയത്തിൽ കെ.പി.സി.സിക്കും, ജില്ലനേതൃത്വത്തിനും പരാതി നൽകി കരുണാപുരം പഞ്ചായത്ത് 16-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ദയനീയ പരാജയത്തിലേക്ക് വഴിവച്ചത് മേഖലയിലെ ചില കോൺഗ്രസ് നേതാക്കൾ അട്ടിമറി നടത്തിയത് മൂലമാണെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മണ്ഡലം കമ്മിറ്റി നേതൃതത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.സി.സി പ്രത്യേക അന്വേഷണ കമ്മിഷനെ വച്ചിരിക്കുയാണ്. നേതാക്കൾ തമ്മിൽ വാഗ്വാദം നടക്കുന്ന സമയം കോൺഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാ ക്കളും ഏതാനം പ്രവർത്തകരും സ്ഥലത്ത് ഉണ്ടായിരുന്നു.