പ്രധാന വാര്‍ത്തകള്‍
സ്വന്തം പുരയിടത്തിലെ വേലി പൊളിച്ചുനീക്കിയത് ചോദ്യം ചെയ്ത അമ്മയേയും മകളെയും ഇതേ സ്ഥലത്ത് കോടതി ഉത്തരവ് വാങ്ങി താമസിക്കുന്നവര്‍ മര്‍ദിച്ചതായി പരാതി
മാട്ടുക്കട്ട പ്ലാമൂട്ടില്തെക്കേതില് സിന്ധു കൃഷ്ണന്‍കുട്ടി, മകള്‍ അഖില കൃഷ്ണന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജനുവരി ഒന്നിന് പുരയിടത്തിലെത്തിയപ്പോഴാണ് വേലി പൊളിച്ചുനീക്കിയതായി ശ്രദ്ധയില്‍പെട്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇവിടെ താമസിക്കുന്ന ശ്രീകല വിജയന്റെ നേതൃത്വത്തില്‍ ഒരുസംഘമാളുകള്‍ ചേര്‍ന്ന് മര്‍ദിച്ചതായി സിന്ധുവും അഖിലയും ആരോപിച്ചു. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തടയാന്‍ ശ്രമിച്ചതായും ഇരുവരും ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.