സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് അക്കാഡമി സോണല്‍ തിരഞ്ഞെടുപ്പ്
സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് അക്കാഡമി സോണല്‍ തിരഞ്ഞെടുപ്പ്കേരളാസ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും 2023 - 24 അദ്ധ്യായന വര്‍ഷത്തേക്കുള്ള ഹോസ്റ്റല്‍ മേഖലാതല തിരഞ്ഞെടുപ്പ് ജനുവരി 23 ന് രാവിലെ 8 മണിക്ക് കോട്ടയം, ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഗ്രൗണ്ടില്‍ നടത്തും. നിലവില്‍ 6, 7, 10, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കായികതാരങ്ങള്‍ക്ക് മേഖലാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. നീന്തല്‍, ബോക്സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, ഗുസ്തി, തായ്ക്വാന്‍ഡോ, സൈക്ലിംഗ്, ഹോക്കി, നെറ്റ്ബോള്‍, ഹാന്റ്ബോള്‍, കബഡി, ഖൊഖൊ (വെയ്റ്റ്ലിഫ്റ്റിംഗ്, സോഫ്റ്റ്ബോള്‍ എന്നിവയ്ക്ക് കോളേജ് മാത്രം) എന്നീ കായിക ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിട്ട് മേഖലാ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍, വോളീബോള്‍ എന്നീ ഇനങ്ങളില്‍ ജില്ലാ സെലക്ഷനില്‍ പങ്കെടുത്ത് യോഗ്യത നേടിയവര്‍ക്ക് മാത്രമേ മേഖലാ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളായിരിക്കണം സ്‌കൂള്‍ ഹോസ്റ്റല്‍ മേഖലാതല സെലക്ഷനില്‍ പങ്കെടുക്കേണ്ടത്. അടുത്ത വര്‍ഷം 7, 8 ക്ലാസ്സുകളിലേക്കും, പ്ലസ്വണ്‍, കോളേജ് ഒന്നാം വര്‍ഷത്തേക്കുമാണ് പ്രവേശനം നടത്തുന്നത്. സംസ്ഥാന മത്സരങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേക്ക് മേഖലാ സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയമത്സരങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സ്‌കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് 7, 8, 9 ക്ലാസ്സുകളിലേക്ക് അവരുടെ കായിക ശേഷിയുടെ അടിസ്ഥാനത്തില്‍ നേരിട്ട് അഡ്മിഷന്‍ നല്‍കും. പ്ലസ് വണ്‍, കോളേജ്, സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. (ജൂനിയര്‍/സീനിയര്‍/ഖേലോഇന്ത്യ) ദേശീയ മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്ക് നേരിട്ടു പ്രവേശനം നല്‍കും. കായികക്ഷമതയുടെ അടിസ്ഥാനത്തില്‍ ഉയരത്തിന് വെയിറ്റേജ്മാര്‍ക്ക് നല്‍കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, വിദഗ്ധ പരിശീലനം, ഭക്ഷണം, കായിക ഉപകരണങ്ങള്‍, വാഷിംഗ് അലവന്‍സ്, സൗജന്യ വൈദ്യപരിശോധന എന്നിവ അനുവദിക്കും. മേഖലാ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കോട്ടയം ചങ്ങനാശ്ശേരി എസ്.ബി.കോളേജ് ഗ്രൗണ്ടില്‍ ജനു. 23, രാവിലെ 8 ന് സ്പോര്‍ട്സ്‌കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നിലവില്‍ഏതു ക്ലാസ്സില്‍ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്ററുടെയോ, പ്രിന്‍സിപ്പാളിന്റെയോ കത്ത്, സ്പോര്‍ട്സില്‍ പ്രാവിണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, 2 പാസ്പോര്‍ട്ട് സൈസ്ഫോട്ടോ, ആധാര്‍കാര്‍ഡ്/തിരിച്ചറിയല്‍കാര്‍ഡ് പകര്‍പ്പ ്എന്നിവയുമായി ഹാജരാകേണ്ടതാണ.് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ ്കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ (www.sportscouncil.kerala.gov.in) വെബ്‌സൈറ്റില്‍ https://forms.gle/Bmue8XVkjoFaADqq7 എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍- 04862 – 232499, 9895112027.