കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറിന്റെ ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറിന്റെ ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സഹകരണ ജനാധിപത്യ വേദി ഇടുക്കി ജില്ലാ കൺവീനർ ഒ ആർ ശശി ധർണ്ണ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ജീവനക്കാരുടെ പ്രമോഷൻ തടയുന്ന ചട്ടം 185 ഭേദഗതികൾ പിൻവലിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ മേഖലയെ തകർക്കുന്ന നയങ്ങൾ തിരുത്തുക, പെൻഷൻ ഇൻസെന്റീവ് കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻ വെൽഫെയർ ബോർഡുകളിൽ കെ സി ഇ എഫ് പ്രതിനിധികളെ ഉൾപ്പെടുത്തുക, പെൻഷൻ പ്രായം 60 ആക്കി ഏകീകരിക്കുക, പലവക സംഘങ്ങളിലെ ജീവനക്കാരുടെ തസ്തിക ഘടനയും ശമ്പളവും പരിഷ്കരിക്കുക, മിൽമയുടെ ട്രേഡ് പ്രോഫിറ്റിന്റെ 10% ക്ഷീരസംഘങ്ങൾക്ക് ലാഭവിഹിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെ സി ഇഎഫ് സംസ്ഥാന വ്യാപകമായി സമരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.സഹകരണ ജനാധിപത്യ വേദി ഇടുക്കി ജില്ലാ കൺവീനർ ഒ ആർ ശശി ധർണ സമരത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡണ്ട് ബിജു മാത്യു അധ്യക്ഷത വഹിച്ചു.കർഷക യൂണിയൻ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി തോമസ് കാവാലം മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ, ജോളി എ ഡി,അജേഷ് പി രാജ്, സെബാസ്റ്റ്യൻ കെ എൽ, ജിനേഷ് കെ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.