വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപനമുണ്ടാക്കും: മുന്നറിയിപ്പുമായി ഐ.എം.എ.
സംസ്ഥാനത്ത് കോവിഡ് കൂട്ടപ്പരിശോധന തുടരുന്നതിനിടെ എതിര്‍പ്പുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. പരിശോധന അശാസ്ത്രീയമെന്നും ഫലം വൈകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും കാണിച്ച് കെ.ജി.എം.ഒ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
മാസ് വാക്സിനേഷന്‍ ക്യാംപുകളിലെ നിലവിലെ സാഹചര്യം രോഗവ്യാപനം അതിവേഗത്തിലാക്കുമെന്ന് ഐ.എം.എയും കുറ്റപ്പെടുത്തി.
വൈറസ് ബാധയുള്ളവരെ വേഗത്തില്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടപ്പരിശോധനയുടെ രണ്ടാം ഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. രണ്ട് ദിവസംകൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ഒരു ലക്ഷത്തി നാല്‍പതിനായിരം സാമ്പിളുകള്‍ പരിശോധിച്ചു.
ഇന്ന് ഒന്നരലക്ഷത്തിലേറെ പരിശോധന നടത്തണം. അതിനിടെയാണ് കൂട്ടപ്പരിശോധന ഒഴിവാക്കി രോഗലക്ഷണമുള്ളവരെയും അവരുടെ സമ്പര്‍ക്കവലയത്തില്‍പെട്ടവരെയും തിരഞ്ഞെടുത്ത് പരിശോധിക്കണമെന്ന നിര്‍ദേശവുമായി കെ.ജി.എം.ഒ രംഗത്തെത്തിയത്.
ആദ്യഘട്ട കൂട്ടപ്പരിശോധനയുടെ ഫലം പോലും ഇതുവരെ വന്ന് കഴിഞ്ഞില്ല.
ഫലം വൈകുന്നത് പരിശോധനയുെട ലക്ഷ്യം തന്നെ അട്ടിമറിക്കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിക്കും തിരക്കും കോവിഡ് അതിതീവ്ര വ്യാപനത്തിനിടയാകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന ഐ.എം.എമെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ അലംഭാവമാണ് വ്യാപനത്തിന് വഴിവച്ച കാരണങ്ങളിലൊന്നെന്ന വിലയിരുത്തിയ അവര്‍ വോട്ടെണ്ണല്‍ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു.
രണ്ടാം തരംഗത്തില്‍ വ്യാപനതോതും മരണനിരക്കും കൂടുതലായതിനാല്‍ അതിജാഗ്രതയെന്ന മുന്നറിയിപ്പും നല്‍കുകയാണ് ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍.