പ്രധാന വാര്‍ത്തകള്‍
അടുത്ത മാസം സ്ഥാനമൊഴിയും: പ്രഖ്യാപനവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ


വെല്ലിങ്ടൻ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അടുത്ത മാസം സ്ഥാനമൊഴിയും. ഒക്ടോബർ 14 ന് നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. അടുത്ത മാസം 7 ന് ജസിൻഡ ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും.
പകരക്കാരനെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും. തന്നെ സംബന്ധിച്ചിടത്തോളം, സമയമായി എന്നാണ് ജസിൻഡ ലേബർ പാർട്ടി അംഗങ്ങളോട് രാജിയെക്കുറിച്ച് വ്യക്തമാക്കിയത്.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസിൻഡ പറഞ്ഞു.
2017 ൽ 37-ാം വയസ്സിൽ തെരഞ്ഞെടുക്കപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിൻഡ. കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളിലും അവർ ന്യൂസിലൻഡിനെ ശക്തമായി നയിച്ചു.