നാട്ടുവാര്‍ത്തകള്‍
അണക്കര മാടപ്പള്ളിൽ പ്രസാദ് – ബിന്ദു ദമ്പതികളുടെ എട്ടാം ക്ലാസുകാരനായ മകൻ സിയാഞ്ച് ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ നമുക്കും കൈകോർക്കാം
കഴിഞ്ഞ ദിവസം സൈക്കിളിൽ നിന്നും വീണ് തലക്ക് ഗുരതരമായി പരിക്കേറ്റ് എറണാകുളം രാജഗിരി ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ കഴിയുന്ന അണക്കര മാടപ്പള്ളിൽ പ്രസാദ് – ബിന്ദു ദമ്പതികളുടെ എട്ടാം ക്ലാസുകാരനായ മകൻ സിയാഞ്ച് ജീവിതത്തിലേക്ക് മടങ്ങുവാൻ സുമനസുകൾ കനിയണം.
നിലവിൽ ഈ നിർധന കുടുംബത്തിന് താങ്ങാനാകുന്നതിലും അപ്പുറമാണ് ചികിത്സാ ചിലവ്.
വെൻറിലേറ്ററിനു മാത്രം ദിനംപ്രതി അൻപതിനായിരം രൂപയോളം വേണ്ടിവരുന്നു. ഈ കുഞ്ഞു ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങുന്നതേ ഉള്ളൂ.
സൈക്കിളിൽ നിന്നും വീണ ആഘാതത്തിൽ തലക്ക് ശക്തമായി ക്ഷതമേറ്റിട്ടുണ്ട്. തലയോടിനും സാരമായി പൊട്ടലുണ്ട്.
സിയാഞ്ചിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാ സുമനസ്സുകളുടെയും കഴിയാവുന്ന സഹായം നൽകണമെന്നും, പരമാവധി ഷെയർ ചെയ്ത് സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
Contact:+919446823333