ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്
ഇടുക്കിയിൽ കോവിഡ് മരണം 51 ആയി; സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു; കണക്കുകൾ പുറത്ത്
ഇടുക്കി: ഇടുക്കി ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത് 5630 പേരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ ഇടുക്കി ജില്ലയിൽ 35296 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 29615 പേർ വൈറസ് മുക്തരായി. 51 മരണമാണ് ഇതുവരെ ജില്ലയിൽ സ്ഥിരീകരിച്ചത്. ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ജില്ലയിൽ ആകെ 439829 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. ഇന്നലെ 4232 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് രേഖപ്പെടുത്തി. 1253 പേരുടെ പരിശോധനാഫലം ഇനിയും ലഭ്യമാകാനുണ്ട്. ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിൽ ഇന്നലെ പുതുതായി 768 പേർക്ക് കോവിഡ് പോസിറ്റീവ് ആയപ്പോൾ 142 പേർ രോഗമുക്തരായി. ഇടുക്കിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 736 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 17 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലാ ഭരണകൂടം വ്യക്തമാക്കി.