പ്രധാന വാര്‍ത്തകള്‍
ഹെലികോപ്റ്റർ തകർന്ന് യുക്രൈൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിനു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് യുക്രൈൻ ആഭ്യന്തര മന്ത്രിയും രണ്ട് കുട്ടികളും ഉൾപ്പെടെ 16 പേർ മരണപ്പെട്ടു. ഒരു കിന്റര്‍ ഗാര്‍ട്ടനു സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. ആഭ്യന്തര മന്ത്രി ഡൈൻസ് മൊണാസ്ട്രിസ്കിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 10 കുട്ടികൾ ഉൾപ്പെടെ 22 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
















































































































