പ്രധാന വാര്‍ത്തകള്‍
സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുളള 18നും 55 നും മദ്ധ്യേ പ്രായമുലള തൊഴില്‍ രഹിതരായ സ്ത്രികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശയ്ക്ക് വായ്പ് നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0484 2984932, 9496015008, 9496015011