കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റ് നേതൃത്വത്തിൽ കട്ടപ്പനയിൽ ചെറുകിട കാർഷിക യന്ത്ര പരിശീലനം സംഘടിപ്പിച്ചു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റ് നേതൃത്വത്തിൽ കട്ടപ്പനയിൽ ചെറുകിട കാർഷിക യന്ത്ര പരിശീലനം സംഘടിപ്പിച്ചു.
കട്ടപ്പന ബ്ലോക്കിന് കിഴിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കാണ് പരിശിലനം നൽകിയത്.ചെറുകിട നാമം മാത്ര കർഷകർക്ക് പദ്ധതി നിബന്ധനപ്രകാരം അനുവദനീയ ചെലവിന്റെ 55% വും മറ്റുള്ള കർഷകർക്ക് 45% വും സാമ്പത്തിക സഹായം നൽകും .പദ്ധതി ആനുകൂല്യം വഴി ഒരു ഗുണഭോക്താവിന് 5 ഹെക്ടർ കൃഷിക്ക് വരെ സഹായം നൽകും. അഭ്യസ്തവിദ്യരായ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ ഓരോ തുള്ളിയിലും കൂടുതൽ വിളവ് എന്ന ആശയമാണ് കൃഷി വകുപ്പ് മുന്നോട്ട് വക്കുന്നത്.കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന്
ട്രിപ്പ് ,സ്പ്രിംഗ്ലർ തുടങ്ങിയ ജലസേചന സംവിധാനങ്ങൾക്ക് സാമ്പത്തിക സഹായവും നൽകും.പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ സജിമോൾ ഷാജി നിർവഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായാ ബിജു അധ്യക്ഷയായിരുന്നു.കൃഷി അസിസ്റ്റൻറ് തൊടുപുഴ എക്സിക്യൂട്ടീവ് എൻജിനീയർ ശൈലജ, ടെക്നിക്കൽ അസിസ്റ്റൻറ് വിഷ്ണു എന്നിവർ ക്ലാസുകൾ നയിച്ചു.