കട്ടപ്പന നഗരസഭ ;കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹകരണമുണ്ടാകണം
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹകരണമുണ്ടാകണമെന്ന് കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 45 വയസ്സിനുമുകളിലുളള ആളുകള്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ 19ന് തുടക്കമായി. 19ന് കെച്ചുതോവാളയിലും, 21ന് മുളകരമേടിലും, 23ന് എസ്.എന്‍ ആഡിറ്റോറിയത്തിലും, 27ന് വെളളയാംകുടി പാരീഷ് ഹാളിലും, 28ന് സെന്റ് ആന്റണീസ് സ്‌കൂള്‍ വളളക്കടവ്, 29 ടൗണ്‍ ഹാള്‍ കട്ടപ്പന, 30ന് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാഴവര, മെയ് 3ന് പാറക്കടവ് സാംസ്‌ക്കാരിക നിലയം 4-ന് ഗവ കോളേജ് കട്ടപ്പന, 5ന് നരിയംമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരീഷ് ഹാള്‍, 7ന് തൊവരയാര്‍ പാരീഷ് ഹാള്‍ എന്നിവിടങ്ങളില്‍ നടത്തും. ഈ ക്യാമ്പിലൂടെ 3600 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ദിവസേന കട്ടപ്പന താലൂക്ക് ആശുപത്രി വഴി 200 പേര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് ആറാഴ്ച്ച കഴിഞ്ഞ വര്‍ക്കുളള രണ്ടാം ഡോസ് വാക്‌സിന്‍ കുത്തിവെയ്പ്പ് നിലവില്‍ നല്‍കുന്നുണ്ട്. ഇതു കൂടാതെ കട്ടപ്പന വ്യാപാര സമൂഹത്തിനും, പൊതു ജനങ്ങള്‍ക്കുമായി ആന്റിജന്‍ ടെസ്റ്റ് നടത്തി പോസിറ്റീവ് കേസുകള്‍ക്ക് ആവശ്യമായ ചികിത്സ ഏര്‍പ്പെടുത്തിവരുന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റും നടത്തുന്നുണ്ട്. വാര്‍ഡുതലത്തില്‍ കൂടുതല്‍ പരിശോധനകള്‍ ശക്തമാക്കുന്നതിനും ആളുകള്‍ കൂടുന്ന എല്ലാതരത്തിലുളള യോഗങ്ങളും കര്‍ശനമായി നിയന്ത്രിക്കുന്നതിനും തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഏകോപിപ്പിക്കുന്നതിനായി ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും പൊതു പ്രവര്‍ത്തകരുടെയും, സന്നദ്ധ സേവകരുടെയും അടിയന്തിരയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്്. കോവിഡ് 19 വ്യാപാനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവരും സ്വയം കോവിഡ് 19 പ്രതിരോധിക്കുന്നതിനും, മാസ്‌ക് ഉപയോഗിക്കുന്നതിനും, സാമുഹിക അകലം പാലിക്കുന്നതിനും, പുറത്ത് പോയി വരുമ്പോള്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുക്കുന്നതിനും ശ്രദ്ധിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.