Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബഫർ സോണിലെ ഇളവ്; ഹര്‍ജികള്‍ മൂന്നംഗ ബഞ്ചിന് കൈമാറി സുപ്രീം കോടതി



ന്യൂഡല്‍ഹി: ബഫർ സോണിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇളവിനുള്ള കേന്ദ്രസർക്കാരിൻ്റെ അപേക്ഷ മൂന്നംഗ ബെഞ്ച് ഇനി പരിഗണിക്കും.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2022 ജൂൺ മൂന്നിലെ സുപ്രീം കോടതി വിധിയിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും മറ്റ് ഹർജിക്കാരും ആവശ്യപ്പെട്ടിരുന്നു. നിർമ്മാണം നിയന്ത്രിക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് ഹർജികൾ ചൂണ്ടിക്കാട്ടി.

കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങൾക്ക് ഇളവ് അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. നഗരങ്ങളെ പോലും ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എല്ലാ മേഖലകളിലും ഇളവുകൾ നൽകേണ്ടതില്ലെന്ന നിലപാടാണ് അമിക്കസ് ക്യൂറി സ്വീകരിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!