നാട്ടുവാര്‍ത്തകള്‍
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം. ഇനിമുതൽ ഒരു സമയം 10 പേരിൽ കൂടുതൽ ദർശനത്തിന് അനുമതി ഉണ്ടാകില്ല. തെർമൽ സ്കാനർ വഴി പരിശോധന നടത്തിയ ശേഷം മാത്രമേ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
ക്ഷേത്രങ്ങളുടെ പ്രവർത്തന സമയം രാവിലെ ആറു മുതൽ വൈകിട്ട് 7 മണി വരെ ആക്കിയിട്ടുണ്ട്. ഉത്സവം അടക്കം എല്ലാ ചടങ്ങുകളിലും പരമാവധി പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം 75 ആയി പരിമിതപ്പെടുത്തി. പൂജാ സമയങ്ങളിൽ ശ്രീകോവിലിനു മുന്നിൽ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകി.