ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനിച്ച് LDF സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി കിസാൻ സഭ


ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനിച്ച് LDF സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി കിസാൻ സഭ.കാലാകാലങ്ങളായ് പരിഹരിക്കാതെ കിടന്ന പ്രശ്നങ്ങളാണ് കർഷക പക്ഷത്ത് നിന്ന് പരിഹരിക്കാൻ നിയമത്തിലും, ചട്ടത്തിലും ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ഈ തീരുമാനം കിസാൻസഭ സ്വാഗതം ചെയ്യുന്നു.
ഇടുക്കി ജില്ലയുടെ പ്രശ്നം എന്നതിനപ്പുറത്ത് കേരളത്തിന്റെ പ്രശ്നമായിക്കണ്ട് സംസ്ഥാന വ്യാപകമായ പരിഹാരമാണ് ഗവമെന്റ് ഉണ്ടാക്കുന്നത്.ബഫർസോൺ വിഷയ ത്തിലും സർക്കാർ തികച്ചും ജനപക്ഷ നിലപാടുകളാണ് സ്വീകരിച്ചിട്ടുളളത്. ഗവൺമെന്റിന്റെ ഈ നിലപാട് തികച്ചും സ്വാഗതാർഹമാണ്.വന്യമൃഗങ്ങളെ അവയുടെ ആവാസകേന്ദ്രങ്ങളിൽ സംരക്ഷിക്കുകയും അവ നാട്ടിൽ ഇറങ്ങി കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്യുന്നതിന് അടിയന്തര പരിഹാരം കാണണം, അശാസ്ത്രീയമായ വന്യ ജീവി സംരക്ഷണം അവസാനിപ്പിക്കുകയും അവയ്ക്കു തീറ്റയും വെളളവും നൽകി സംരക്ഷിക്കുകയും വേണം,
അവരുടെ ഹോം ഏരിയായിൽ ഉള്ളതിനേക്കാൽ കൂടുതലുളളതിനെ നശിപ്പിച്ചുകൊണ്ട് ഇവയുടെ ശല്യം ഒഴിവാക്കണം.സർഫാസി നിയമത്തിൽ ഭേദഗതി വരുത്തി കൃഷിക്കാരുടെ മേൽ സർഫാസി നിയമം നടപ്പാക്കുന്നത് കേന്ദ്ര ഗവൺമെന്റ് നിയമം വഴി തടയാൻ നടപടി സ്വീകരിക്കണമെന്നും കിസാൻ സഭ സംസ്ഥാന
വൈസ് പ്രസിഡന്റ്
മാത്യു വർഗീസ് പറഞ്ഞു.വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ സദാശിവൻ, ജില്ലാ സെക്രട്ടറി റ്റി.സി കുര്യൻ, ജില്ലാ ട്രഷറർ എം.ആർ രാഘവൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ എസ്. മനോജ്, കെ.എം. ജയിംസ്, കെ.കെ രമേശ്, കെ.ബി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.