പ്രധാന വാര്‍ത്തകള്‍
നിയന്ത്രണംവിട്ട ലോറി ചതുപ്പിലേക്ക് മറിഞ്ഞു.


തൊടുപുഴ: നിയന്ത്രണംവിട്ട ലോറി ചതുപ്പിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ തിരുവാങ്കുളം സ്വദേശിയായ ഡോണ്‍ ബേബി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.വ്യാഴാഴ്ച രാവിലെ പത്തരയോടെ മങ്ങാട്ടുകവല-വെങ്ങല്ലൂര്‍ നാലുവരിപ്പാതയിലായിരുന്നു അപകടം.
ഈരാറ്റുപേട്ടയില്‍നിന്ന് എറണാകുളത്തേക്ക് ലോഡുമായി പോകുകയായിരുന്ന ലോറി കൈതക്കോട് ജങ്ഷന് സമീപമെത്തിയപ്പോള്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് ചതുപ്പിലേക്ക് പതിക്കുകയായിരുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ സമീപത്തെ വര്‍ക്ക്‌ഷോപ്പിന്‍റെ കെട്ടിടത്തിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. കരിങ്കല്‍ ലോഡുള്ളതിനാല്‍ ലോറി ഏറെനേരം നീണ്ട പരിശ്രമത്തിന്‍റെ ഫലമായാണ് റോഡിലെത്തിച്ചത്