Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ജോഷിമഠിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴും: മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ



ന്യൂഡൽഹി: ജോഷിമഠിന്‍റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞ് താഴുമെന്ന മുന്നറിയിപ്പ് നൽകി ഐഎസ്ആർഒ. ഭൂമി ഇടിഞ്ഞ് താഴുന്നതിൻ്റെ വേഗത വർദ്ധിക്കുകയാണ്. 2022 ഡിസംബർ 27 മുതൽ ഈ വർഷം ജനുവരി 8 വരെയുള്ള 12 ദിവസത്തിനുള്ളിൽ 5.4 സെന്‍റിമീറ്റർ ഇടിഞ്ഞ് താഴ്ന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്‍റിമീറ്റർ മാത്രം ഇടിഞ്ഞ് താഴ്ന്ന അവസ്ഥയിൽ നിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി താഴ്ന്നതിൻ്റെ വേഗത കൂടിയത്.

ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍റർ ജോഷിമഠിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഐഎസ്ആർഒയുടെ കാർട്ടോസാറ്റ്-2എസ് ഉപഗ്രഹമാണ് ചിത്രങ്ങൾ പകർത്തിയത്.

സൈന്യത്തിന്‍റെ ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠിന്‍റെ നഗരഭാഗം മുഴുവൻ താഴുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ജോഷിമഠ്-ഓലി റോഡും തകരും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകൾ ശാസ്ത്രീയ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!