Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വീട്ടിൽ കുഞ്ഞിന് ജന്മം നൽകി യുവതി; രക്ഷകരായി പാഞ്ഞെത്തിയത് ആംബുലൻസ് ഡ്രൈവർമാർ



മഞ്ചേശ്വരം : വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയ ജാർഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പാഞ്ഞെത്തി കനിവ് 108 ആംബുലൻസ് തൊഴിലാളികൾ. ഉപ്പള ഗേറ്റിനടുത്ത് വാടകക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി റിസ്വാന്റെ ഭാര്യ നസിയ രാത്രി 9മണിയോടെ താമസിക്കുന്ന വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് റിസ്വാൻ ഉടനെ കനിവ് ആംബുലൻസിന്റെ സഹായം തേടി. മംഗൽപടി താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസ് ഡ്രൈവർ ഹർഷിത് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം. എസ് അനുദാസ് എന്നിവർ ഉടനെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ആശുപത്രിയിലെത്താൻ വൈകുന്നത് അപകടമാണെന്ന് മനസ്സിലായത്. സമയം പാഴാക്കാതെ വീടിനുള്ളിൽ തന്നെ പ്രസവത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കി.

കുട്ടി ജനിച്ച ശേഷം ഇരുവർക്കും പ്രാഥമിക ചികിത്സ നൽകുകയും ഉടനെ തന്നെ മംഗൽപടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും, കുഞ്ഞും സുഖമായിരിക്കുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!