മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച 2 യുവാക്കൾ പിടിയിൽ
രാജാക്കാട് :മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച 2 യുവാക്കൾ
പോലീസ് പിടിയിലായി.ഒരാൾ ഒളിവിൽ. സേനാപതി വട്ടപ്പാറ ആളൂർ വീട്ടിൽ വിനോദിന്റെ മകൻ ബിനീഷ്-30 ,മുക്കുടം തൊണ്ണമ്മാക്കൽ ജോർജ്ജിന്റെ മകൻ ജോബി – 36 എന്നിവരേയാണ് രാജാക്കാട് പോലീസ് ഇന്നലെ
അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന അടിമാലി സ്വദേശി
സോനുവാണ് ഒളിവിൽ പോയത്.
കഴിഞ്ഞ ശനിയാഴ്ച രാജകുമാരിയിലെ ഒരു സ്വകാര്യ ധനകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വയ്ക്കാൻ കൊണ്ടുവന്ന 23 ഗ്രാം തൂക്കം വരുന്ന 3 വളകൾ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതോടെ പണയം വയ്ക്കാൻ വന്ന ആൾ കൂടെയുള്ള ആളെ നോക്കാനെന്ന പേരിൽ താഴെ റോഡിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് ധനകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ രാജാക്കാട് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ പ്രതികളെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.മുൻപ് സ്വകാര്യ ബസ് ജീവനക്കാർ ആയിരുന്നുവെന്നാണ് പ്രതികൾ പറഞ്ഞത്.പിടിക്കപ്പെട്ടവർക്ക് സോനു നൽകാനുള്ള 53000 രൂപ നൽകിയില്ലെന്നും.പണത്തിന് പകരമായി പണയം വയ്ക്കാനുള്ള വളകളാണ് നൽകിയതെന്ന് പ്രതികൾ പറയുമ്പോഴും രാജകുമാരിയിൽ പണയം വയ്ക്കാൻ എന്തിന് വന്നുവെന്നും,കൂടെ വന്ന ആളിനെ താഴെ റോഡിൽ നിർത്തിയെന്ന സംശയവും ബലപ്പെടുകയാണ്.കേസിനെ പറ്റി തെറ്റിദ്ധരിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും പ്രതികൾ അടിമാലി മേഖലയിൽ മുൻപും കേസിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.