പ്രധാന വാര്‍ത്തകള്‍
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.
മൂന്നാറില്‍ ഇന്നലെ എത്തിയതാണ് മലപ്പുറം സ്വദേശികള്‍. വണ്ടി സ്റ്റാര്‍ട്ട് ആകാതെ വഴിയില്‍ നിര്‍ത്തിയിട്ടു. പിന്നീട് വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ പരിശോധിച്ചപ്പോള്‍ തണുപ്പിന്റെ പ്രശനമാണ് കാരണമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇന്ന് രാവിലെ സ്റ്റാര്‍ട്ട് ചെയ്യവേ പുക ഉയര്‍ന്നു. ഉടന്‍ തന്നെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി മാറി. തുടര്‍ന്ന് കാറിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തി വാഹനത്തിലെ തീ അണച്ചിട്ടുണ്ട്.