ഭക്ഷണത്തിന്റെ മാത്രമല്ല, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും കേരളത്തില്‍ വന്‍വീഴ്ചയാണ്


തിരുവനന്തപുരം: ഭക്ഷണത്തിന്റെ മാത്രമല്ല, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും കേരളത്തില്‍ വന്‍വീഴ്ചയാണ്.സംസ്ഥാനത്തെ 30,500 മെഡിക്കല്‍ സ്റ്റോറുകള്‍ പരിശോധിക്കാന്‍ ആകെയുള്ളത് 47 ഉദ്യോഗസ്ഥര്‍ മാത്രം. ഇവര്‍ കഴിഞ്ഞ ഒരുവര്‍ഷം പരിശോധന നടത്തിയത് 200 മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രം. എന്നിട്ടും പരിശോധന നടത്തിയവയില്‍ 60 കേസുകള്‍ പിടിക്കാനായി. കാലാവധി കഴിഞ്ഞ മരുന്നുകളും ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതിനാല്‍ കേടായ മരുന്നുകളും ഇവയില്‍ ഉള്‍പ്പെടും. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരില്ലാത്തതു കാരണം സംസ്ഥാനത്തെ മെഡിക്കല്‍ ഷാപ്പുകളിലും ആശുപത്രി ഫാര്‍മസികളിലും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മരുന്നുകള്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പുവരുത്താതെയാണ്.
ഗുജറാത്ത്, ആന്ധ്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മരുന്നുകള്‍ അവരുടെ ലാബുകളിലെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനാലാണ് ഇവയുടെ സാമ്ബിളെടുത്ത് പരിശോധിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ആളില്ലാത്തതു കാരണം ഇവയുടെ പരിശോധന പലപ്പോഴും ചടങ്ങായി മാറുകയാണെന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതിനു പുറമെ മിക്ക ഓഫീസുകള്‍ക്കും സ്വന്തമായി വാഹനവുമില്ല.
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കാലാവധി കഴിഞ്ഞ മരുന്നുകളുടെ ഉപയോഗം തടയാനും ഉദ്യോഗസ്ഥരില്ലാത്തതു കാരണം കഴിയുന്നില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉടന്‍ നിയമിച്ചില്ലെങ്കില്‍ ഭക്ഷ്യദുരന്തങ്ങള്‍ പോലെ മരുന്ന് ദുരന്തങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവന്നേക്കുമെന്ന ആശങ്ക ഇവരുടെ സംഘടനകളും മറ്റും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 2000നുശേഷം ഒരൊറ്റ തസ്തിക പോലും പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. എന്‍ഫോഴ്സ്‌മെന്റ് വിഭാഗവും അനലിറ്റിക്കല്‍ വിഭാഗവും ചേര്‍ന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിയന്ത്രണത്തിലാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. മൂന്നു മാസത്തിലൊരിക്കല്‍ മെഡിക്കല്‍ ഷാപ്പുകളും ലാബുകളും പരിശോധിക്കണമെന്നാണ് വ്യവസ്ഥ.
ആവശ്യത്തിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉടന്‍ നിയമിച്ചില്ലെങ്കില്‍ ഭക്ഷ്യദുരന്തങ്ങള്‍ പോലെ മരുന്ന് ദുരന്തങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവന്നേക്കുമെന്ന ആശങ്ക ഇവരുടെ സംഘടനകളും മറ്റും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്താന്‍ പോലും ജീവനക്കാരില്ലാത്തതു കാരണം കഴിയുന്നില്ല. മരുന്ന് ഷാപ്പുകള്‍ക്ക് പുറമെ നിര്‍മ്മാണ കമ്ബനികള്‍, ബ്ളഡ് ബാങ്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ലൈസന്‍സ് നല്‍കുന്നതിനായി സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് നല്‍കുന്ന മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഹരിമാഫിയാ സംഘങ്ങള്‍ മൊത്തമായി വാങ്ങി വില്‍പ്പന നടത്തുന്നതും ഇവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളായി നിരോധിക്കപ്പെടുന്ന മരുന്നുകള്‍ വിപണിയില്‍ നിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടികളും ഇഴയുകയാണ്.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വീഴ്ച വരുത്തുന്നതായി കഴിഞ്ഞവര്‍ഷം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ പ്രതിമാസം കുറഞ്ഞത് 23 സാമ്ബിളുകളെങ്കിലും ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്ക് അയക്കണം എന്നാണ് ചട്ടം. വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നാണ് മരുന്ന് ശേഖരിക്കേണ്ടത്.
വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനാലാണ് ഇവയുടെ സാമ്ബിളെടുത്ത് പരിശോധിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ആളില്ലാത്തതു കാരണം ഇവയുടെ പരിശോധന പലപ്പോഴും ചടങ്ങായി മാറുകയാണെന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍
എന്നാല്‍ ഇതിനു പകരം ഒരൊറ്റ മെഡിക്കല്‍ ഷോപ്പില്‍ നിന്നുമാത്രം 13 സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധന അട്ടിമറിക്കുകയാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. സയനൈഡ്, മെതനോള്‍, ക്ളോറല്‍ ഹൈഡ്രേറ്റ് തുടങ്ങിയ വിഷവസ്തുക്കളുടെ ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി പോയ്സണ്‍ പെര്‍മിറ്റ്, ലൈസന്‍സ് എന്നിവ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നതല്ലാതെ ഇവയുടെ പരിശോധനയും കാര്യക്ഷമമല്ലെന്നാണ് വിജിലന്‍സ് വിലയിരുത്തിയത്.