അഞ്ചുദിവസം നീണ്ടു നിന്ന കലാമാമാങ്കത്തിന് വിരാമമായതോടെ വേദികള്‍ പൊളിച്ചു തുടങ്ങി


കോഴിക്കോട്: അഞ്ചുദിവസം നീണ്ടു നിന്ന കലാമാമാങ്കത്തിന് വിരാമമായതോടെ വേദികള്‍ പൊളിച്ചു തുടങ്ങി.അഞ്ച് ദിവസത്തിനുള്ളില്‍ 24 വേദികളിലായി ഒരുക്കിയ പന്തലുകളും സ്റ്റേജുകളും പൂര്‍ണമായും അഴിച്ചു മാറ്റും.വിക്രം മൈതാനം,സാമൂതിരി സ്കൂള്‍,സാമൂതിരി സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പന്തല്‍ പൊളിച്ചു മാറ്റാന്‍ കൂടുതല്‍ സമയം വേണ്ടത്.വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരുന്നു പന്തല്‍ ഒരുക്കിയത്. ആറ് ദിവസം കൊണ്ടാണ്.ഇരുമ്ബുകാലുകള്‍ക്കു മുകളില്‍ അലുമിനിയം ഷീറ്റ് വിരിച്ച് തയ്യാറാക്കിയ പന്തല്‍ പൊളിച്ചു മാറ്റാനും അത്ര തന്നെ സമയം വേണം.1400 ചതുരശ്ര അടി വിസ്തൃതിയും 6 അടി ഉയരവുമുള്ള സ്റ്റേജാണ് ഇവിടെയുള്ളത്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 14 ഗ്രീന്‍ റൂമുകള്‍ ,1200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശ്രമമുറി,ഫയര്‍ എന്‍ജിന് പന്തല്‍, മാദ്ധ്യമ സ്റ്റാളുകള്‍ തുടങ്ങി നിരവധി പന്തലുകള്‍ ആണ് അഴിച്ചുമാറ്റാന്‍ ഉള്ളത്.
കലോത്സവത്തിന് കൊണ്ടു വന്ന സാധനങ്ങളില്‍ പല ഉപകരണങ്ങളും നഷ്ടപ്പെട്ടതായും കേടുപാടുകള്‍ വന്നതായും പരാതിയുമുണ്ട്.11,000 കസേരകളായിരുന്നു കാണികള്‍ക്ക് വേണ്ടി ഒരുക്കിയത്.എന്നാല്‍ അതില്‍ മിക്കതിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പലതും പൊട്ടിയിട്ടുണ്ട് ചിലതിന്റെ കുഷ്യനുകളും കാണാനില്ല.കൂടാതെ മേശ,വലിയ പൈപ്പുകള്‍ എന്നിവയ്ക്ക് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട് .ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടായതായാണ് സ്റ്റേജ് ആന്‍ഡ് പന്തല്‍ കണ്‍വീനര്‍ വ്യക്തമാക്കി.