പ്രധാന വാര്‍ത്തകള്‍
വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ഗായത്രി; നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടി


കോട്ടയം : വേമ്പനാട്ട് കായൽ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന നേട്ടം സ്വന്തമാക്കി ആറ് വയസ്സുകാരി ഗായത്രി പ്രവീൺ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത്ത് പ്രവീൺ-ചിഞ്ചു ദമ്പതികളുടെ ഇളയ മകളാണ് ഈ പ്രതിഭ.
ബിജു തങ്കപ്പനാണ് പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗായത്രിക്ക് വേണ്ട പരിശീലനം നൽകിയത്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സഹോദരൻ അർജുനും പരിശീലനത്തിന് ഉണ്ടായിരുന്നു.
എം.എൽ.എ ദലീമ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 8 മണിക്ക് ചേർത്തല തവണക്കടവിൽ നിന്നും 1.24 മണിക്കൂർ കൊണ്ട് 4.57 കി.മീ നീന്തി 9.57ഓടെ വൈക്കം കായലോര ബീച്ചിൽ പ്രവേശിച്ചു. വൈക്കം തഹസിൽദാർ ടി.എൻ വിജയൻ സ്വീകരിച്ചു. സിനിമാ താരം ചെമ്പിൽ അശോകൻ ഉദ്ഘാടനം നിർവഹിച്ച അനുമോദനചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ രാധിക ശ്യാം അധ്യക്ഷത വഹിച്ചു.