കുറവൻ കുറത്തി മലയുടെയും, ഇടുക്കി ഡാമിന്റെയും മാതൃക നിർമ്മിച്ച് ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുയാണ് ഹൈറേഞ്ചിലെ കലാകാരനായ ഒരു അപ്പനും മകളും
അയ്യപ്പൻ കോവിൽ : കുറവൻ കുറത്തി മലയുടെയും, ഇടുക്കി ഡാമിന്റെയും മാതൃക നിർമ്മിച്ച് ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുയാണ് ഹൈറേഞ്ചിലെ കലാകാരനായ ഒരു അപ്പനും മകളും.
ഹൈറേഞ്ചിലെ മികച്ച കർഷകനും, അതിലുപരി ഒരു കലാക്കാരൻ കൂടിയായ പൂവന്തിക്കുടി സ്വദേശി പ്ലാക്കാട്ട് സുധാകരൻ എന്ന കലാകാരനെ അറിയാത്തവരായ് അയ്യപ്പൻ കോവിൽ മേഖലയിൽ ആരും കാണില്ല….! സ്കൂളിൽ നടക്കുന്ന പ്രദർശനമേളക്ക് വേണ്ടി വിദ്യാർത്ഥിയായ തന്റെ മകൾ തമ്പുരുവിന് വേണ്ടി PTA പ്രസിഡന്റ് കൂടിയായ സുധാകരൻ നിർമ്മിച്ചിരിക്കുന്ന കുറവനും കുറവത്തിയും ഇടുക്കി ഡാമും ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു….! ചാക്കും കച്ചിയും സിമന്റും ഉപയോഗിച്ചാണ് കുറവനും കുറവത്തിയുടെയും നിർമ്മാണം – കൂടാതെ മണ്ണ് ഉപയോഗിച്ച് ഒറിജനലിനെ വെല്ലും വിധമാണ് ഇടുക്കി ഡാമിന്റ നിർമ്മാണം.
2 ദിവസങ്ങളിലായ് സ്കൂളിൽ സംഘടിപ്പിച്ച I.S.R.O പ്രദർശനമേളയിൽ തന്റെ മകൾ തമ്പുരു എന്തെങ്കിലും വ്യത്യസ്തമായ രീതിയിൽ നിർമ്മിക്കണം എന്ന ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു ആശയം ഉണ്ടാവൻ സാഹചര്യമായത് എന്നും സുധാകരൻ പറയുന്നു….! …….. പ്രധാന ടുറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട്ടിലാണ് കുറവനും കുറവത്തിയുടെയും പ്രതിമ സ്ഥിതി ചെയ്യുന്നത് … സുധാകരന്റെയും മകൾ തമ്പുരുവിന്റയും 3 ദിവസത്തേ കഷ്ടപ്പാടാണ് മനോഹരമായ ഇത്തരമൊരു പ്രതിമാ നിർമ്മാണത്തിന് പിന്നിൽ ഉള്ളത് ….! കൂടാതെ മണ്ണ് വെള്ളം ഉപയോഗിച്ച് നനച്ച് മലകളുടെയും ഡാമിന്റയും രൂപം നൽകിയതിന് ശേഷം വിവിധ തരം കളറുകളുടെ ബോട്ടിൽ പെയിന്റ് ഉപയോഗിച്ചാണ് മരങ്ങളുടെയും കുന്നുകളുടെയും ചിത്രം വരച്ചിരിക്കുന്നത് ….! മികച്ച രീതിയിൽ ഓരോ ദിവസവും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഹൈറേഞ്ചിന്റ ഈ കലാകാരൻ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു…!!