ജില്ലയിലെ ഏറ്റവും നീളം കൂടിയ ലഹരി വിരുദ്ധ ക്യാന്‍വാസ് ഒരുക്കി കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍
തുടങ്ങനാട്: ജില്ലയിലെ ഏറ്റവും നീളം കൂടിയ ലഹരി വിരുദ്ധ ക്യാന്‍വാസ് ഒരുക്കി കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍.എന്‍.എസ്.എസ്. സഹവാസ ക്യാമ്ബിന്റെ ഭാഗമായിട്ടാണ് തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിന്റെ മതിലില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ കൂറ്റന്‍ ക്യാന്‍വാസ് ഒരുക്കിയത്.”സേ നോ ടു ഡ്രഗ്സ്, സേ എസ് ടു ലൈഫ്, ഞങ്ങള്‍ക്കിഷ്ടം കായികലഹരി, ഞങ്ങള്‍ക്കിഷ്ടം കലാലഹരി,ലഹ രിയോട് നോ പറയാം,ലഹരി നിങ്ങളെ അടിമയാക്കും,വിദ്യ നമ്മളെ സ്വതന്ത്രരാക്കും,നമുക്ക് നല്ലോണം പഠിക്കണം….” എന്നിങ്ങനെ സന്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. കലാകാരന്മാരായ സുഭാഷ് രാജ്, സച്ചിന്‍ പള്ളിക്കൂടം,പ്രവീണ്‍ സംഘകല എന്നിവരുടെ നേതൃത്വത്തില്‍ 50 എന്‍ എസ് എസ് വോളിന്റിയര്‍മാരാണ് ലഹരിവിരുദ്ധ ക്യാന്‍വാസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ക്യാന്‍വാസിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രിറോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിസ് പുന്നൂസ്, പി.ടി.എ.പ്രസിഡന്റ് കെ.പി. രാജേഷ് കൊച്ചു കുന്നേല്‍,ജിമ്മി മറ്റത്തിപ്പാറ, സെന്റ് തോമസ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍ഡ,പി.ടി.എ. പ്രസിഡന്റ് ബെന്നി പാറക്കാട്, അധ്യാപ കരായ സുനില്‍കുമാര്‍ എസ്, അജി കെ. തങ്കച്ചന്‍, ദീപ്തി മേരി മാത്യു, പ്രോഗ്രാം ഓഫീസര്‍ ഷൈനോജ് ഒ.വി. തുടങ്ങിയവര്‍ സംസാരിച്ചു.