മുഖ്യമന്ത്രി പിണറായി വിജയന്റെ നടക്കാത്ത സ്വപ്നമാണ് കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് ബെന്നി ബഹനാന് എംപി
അങ്കമാലി: മുഖ്യമന്ത്രി പിണറായി വിജയന്റെ നടക്കാത്ത സ്വപ്നമാണ് കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് ബെന്നി ബഹനാന് എംപി.അങ്കമാലിയില്‍ നടന്ന പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, സമരംചെയ്ത ജനങ്ങള്‍ക്കെതിരെ നിയമവിരുദ്ധമായെടുത കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ഡിമാന്റുകള്‍ ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്ജിയിലേയ്ക്കുള്ള ഒപ്പുശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം എം.എല്‍.എമാരായ അന്‍വര്‍ സാദത്തും റോജി എം. ജോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ ജില്ലാ ചെയര്മാന് വിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി.ആര്. നീലകണ്ഠന് മുഖ്യപ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എ.ഒ. പൗലോ കെ റെയില്‍ വിരുദ്ധപ്രമേയവും സ്വാഗതസംഘം ചെയര്മാന് പി. വി. ജോസ് ഐക്യദാര്‍ഢ്യ പ്രമേയവും അവതരിപ്പിച്ചു.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, മുന്‍ എം.എല്‍.എ പി .ജെ. ജോയി, കെ റെയില്‍ സില്‍വര്‍ലൈന്‍ സമരസമിതി സംസ്ഥാന ചെയര്മാന് എം.പി. ബാബുരാജ്, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്, അഡ്വ.കെ.എസ്.ഷാജി, എസ്.യു.സി.ഐ(സി) ജില്ലാസെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി അജ്മല്‍ കെ.മുജീബ്, കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പൈനാടത്ത്, പി.പി.അഗസ്റ്റിന് തുടങ്ങിയവര്‍ സംസാരിച്ചു. ഐക്യദാര്‍ഡ്യ സമിതി കോ – ഓര്‍ഡിനേറ്റര്‍ കെ.പി. സാല്‍വിന്‍ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ.എം.തോമസ് കൃതജ്ഞതയും പറഞ്ഞു.