കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയുടെ ചാന്‍സലറായുള്ള കേരള സര്‍ക്കാരിന്റെ ക്ഷണം അഭിമാനപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ്
കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയുടെ ചാന്‍സലറായുള്ള കേരള സര്‍ക്കാരിന്റെ ക്ഷണം അഭിമാനപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ്.ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെയും സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെയും മല്ലിക സാരാഭായ് സന്ദര്‍ശിച്ചു. കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഈ നിലപാടിന് വലിയ പ്രസക്തിയുണ്ടെന്ന് മല്ലികാ സാരാഭായ് പറഞ്ഞു.സമഭാവനയുടേതായ സാര്‍ത്ഥകമായ ഒരു കലാന്തരീക്ഷമുള്ള സ്ഥാപനമാണ് കേരള കലാമണ്ഡലം. ഈ സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുവാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാംസ്‌കാരിക വിനിമയ കേന്ദ്രമായി മാറ്റുവാനും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.മഹത്തായ പാരമ്ബര്യം പേറുന്ന കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയിലേക്ക് തന്നെ ക്ഷണിച്ച കേരള സര്‍ക്കാരിനോടുള്ള നന്ദി അറിയിക്കുന്നതായും മല്ലികാ സാരാഭായ് പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ എന്ന നിലയില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.