6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബഫർ സോൺ; പരാതി നൽകാനുള്ള സമയം ഇന്ന് തീരും, വയനാട്ടിൽ ഫീൽഡ് സർവേ പൂർത്തിയാക്കാനായില്ല



വയനാട്: പരാതി നൽകാനുള്ള സമയപരിധി അവസാനിക്കാറായിട്ടും വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മിക്ക പ്രദേശങ്ങളിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. റെസിഡൻഷ്യൽ ഏരിയകളിൽ ജിയോ-ടാഗ് ചെയ്യുന്നതിൽ അസറ്റ് മാപ്പർ ആപ്പ് സെർവർ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം.

ബഫർ സോൺ ഉത്തരവ് നടപ്പാക്കിയാൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിടുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇവിടെയാണ് അവസാന ദിവസമായിട്ടും ഫീൽഡ് സർവേ പൂർത്തിയാക്കാൻ കഴിയാത്തത്. തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് നടപടികൾ അവസാനഘട്ടത്തിലെത്തിയത്. ബത്തേരി ഉൾപ്പെടെ മറ്റിടങ്ങളിൽ പകുതി സ്ഥലങ്ങളിൽ പോലും ഫീൽഡ് സർവേ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പഞ്ചായത്ത് ഭരണസമിതികൾ സന്നദ്ധപ്രവർത്തകരെ ഇറക്കിയെങ്കിലും അസറ്റ് മാപ്പർ ആപ്പ് പ്രവർത്തിക്കാത്തതിനാൽ ഫീൽഡ് സർവേ സ്തംഭിച്ചു. 

സെർവർ തകരാർ കാരണം ആപ്പിൽ ലോഗിൻ ചെയ്യാൻ പോലും കഴിയുന്നില്ലെന്നാണ് പരാതി. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നടപടികൾ പൂർത്തിയാക്കാൻ വൈകാൻ കാരണമെന്നാണ് ആക്ഷേപം. ഭൂരിഭാഗം പഞ്ചായത്തുകളും ഫീൽഡ് സർവേ പൂർത്തിയാക്കാനുള്ള സമയം നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബഫർ സോണുമായി ബന്ധപ്പെട്ട് 10,000 പരാതികളാണ് ജില്ലയിൽ ലഭിച്ചത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് കടുത്ത സമരത്തിനിറങ്ങുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!