കോവിഡ് കണക്കുകൾ മറച്ചു വെച്ചെന്ന ആരോപണം നിഷേധിച്ച് ചൈന
വാഷിങ്ടൺ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തെക്കുറിച്ചും മരണനിരക്കിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ചൈനയ്ക്കെതിരെ ആരോപണമുയർത്തിയിരുന്നു. എന്നാൽ കോവിഡ് -19 നിരക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന ആരോപണം ചൈന നിഷേധിച്ചു.
ലോകാരോഗ്യ സംഘടനയ്ക്കൊപ്പം നിരവധി രാജ്യങ്ങളും ചൈനയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ഈ പ്രതികരണം. കോവിഡ് -19 ആയി ബന്ധപ്പെട്ട വിവരങ്ങളും ഡാറ്റയും ചൈന എല്ലായ്പ്പോഴും ഉത്തരവാദിത്തത്തോടെ പങ്കിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
കണക്കുകൾ സംബന്ധിച്ച് ചൈനീസ് ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയുമായി ചർച്ച നടത്തിവരികയാണെന്ന് ബീജിംഗ് എംബസി വക്താവ് ലിയു പെങ്ക്യു പറഞ്ഞു. നിലവിൽ ചൈനയിൽ പ്രസിദ്ധീകരിച്ച കണക്കുകളിൽ ആശുപത്രി പ്രവേശനവും ഐസിയു അഡ്മിഷനും ഉൾപ്പെടുന്നു.