സാക്ഷരതാ മിഷന്‍ ലഹരി വിരുദ്ധ പ്രചാരണമത്സരങ്ങള്‍ സംഘടിപ്പിക്കും
ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പഠിതാക്കള്‍ക്ക് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സാക്ഷരത, നാലാം തരം, ഏഴാം തരം പഠിതാക്കളെയും, പത്താം തരം, ഹയര്‍ സെക്കന്‍ഡറി പഠിതാക്കളെയും വെവ്വേറെ വിഭാഗങ്ങളായി തിരിച്ച് ബ്ലോക്ക് തലത്തിലാണ് മത്സരങ്ങള്‍. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ മത്സരവും, മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഉപന്യാസരചന എന്നിവയാണ് മത്സരങ്ങള്‍. ഇടുക്കി ജില്ലയിലെ 6 പത്താംതരം സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലെയും, 5 ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രങ്ങളിലെയും പഠിതാക്കള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സാക്ഷരത, നാലാം തരം, ഏഴാം തരം പഠിതാക്കള്‍ക്ക് ബ്ലോക്ക് തലത്തിലാണ് മത്സരങ്ങള്‍. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന വിജയികള്‍ക്ക് സമ്മാനം നല്‍കും. പത്താം തീയതിയോടെ ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാകും. ജനുവരി 12 ന് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.