ബഫർ സോൺ വിഷയം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന നഗരസഭ യുഡിഎഫ് കൗൺസിലർമാർ കട്ടപ്പന ഗാന്ധി സ്ക്വയറിൽ സായാഹ്ന ധർണ്ണ നടത്തി എഐസിസി അംഗം അഡ്വ :ഇ. എം.ആഗസ്തി ധർണ്ണ ഉദ്ഘാടനം ചെയ്തു
ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ല മറിച്ച് മൃഗങ്ങളെ സംരക്ഷിക്കുവാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ഇ. എം ആഗസ്തി പറഞ്ഞു.കട്ടപ്പന നഗരസഭ 33, 34 വാർഡുകളിൽ ബ്ലോക്ക് 62 ,114 മുതൽ 269 വരെയുള്ള സർവ്വേ നമ്പരുകൾ മുന്നൂറോളം വീടുകളാണ് ഉള്ളത്.അശാസ്ത്രീയമായ ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ കട്ടപ്പന നഗരസഭയിലെ ഒരു പ്രദേശത്തെ ബഫർ സോണിലേക്ക് വനംവകുപ്പ് തള്ളി വിട്ടിരിക്കുകയാണ്.ഇതിനെതിരെ സമരം ചെയ്യുന്ന ജനപ്രതിനിധികൾ, യുഡിഎഫ് നേതാക്കൾ, സാമുദായിക നേതാക്കൾ ,കർഷകർ എന്നിവർക്കെതിരെ പോലീസ് അന്യയാ മായി വകുപ്പുകൾ ചുമത്തി കള്ളക്കേസുകൾ എടുക്കുകയാണ്.ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പീണറായി വിജയൻ ശ്രമിക്കുന്നതെന്ന് ഇ.എം ആഗസ്തി പറഞ്ഞു.വിഴിഞ്ഞം തുറമുഖ സമരം അടിച്ചമർത്തിയതുപോലെയുള്ള ശ്രമമാണ് ഇവിടെയും നടക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബഫർ സോൺ , വന്യജീവിആക്രമണം, വില തകർച്ച എന്നീ വിഷയങ്ങൾ ഉണ്ടാക്കി കുടിയേറ്റ കർഷക ജനതയെ മനപ്പൂർവ്വം പാലായനം ചെയ്യിക്കാനുള്ള ഗൂഢ തന്ത്രമാണ് ഇപ്പോൾ പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.ഡിസിസി പ്രസിഡണ്ട് സിപി മാത്യു മുഖ്യപ്രഭാഷണം നടത്തി.ഗോഡ്സ് ഓൺ കൺട്രി അല്ല മറിച്ച് ഡോക്സോൺ കൺട്രിയാണ് ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്നത് എന്ന് സിപി മാത്യൂ പറഞ്ഞു.സർക്കാർ അലംഭാവം വെടിഞ്ഞ് കർഷകർക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പൂർണമായും വന്യജീവി സങ്കേതം മാത്രം ഉൾപ്പെടുത്തി സീറോ ബഫർ സോൺ ആയി റിപ്പോർട്ട് സമർപ്പിക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.യോഗത്തിൽ ജോണി കുളംമ്പള്ളി അധ്യക്ഷനായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ,കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ,കേരള കോൺഗ്രസ് കേന്ദ്ര കമ്മിറ്റി അംഗം അഡ്വ തോമസ് പെരുമന , കെപിസിസി സെക്രട്ടറി തോമസ് രാജൻ, നഗരസഭ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് തോമസ് മൈക്കിൾ , യുഡിഎഫ് നഗരസഭ കൗൺസിലർ തുടങ്ങിയവർ സായാഹ്ന ധർണ്ണയിൽ പങ്കെടുത്തു.