പ്രധാന വാര്‍ത്തകള്‍
കോവിഡ് 19; ജപ്പാനിൽ കോവിഡ് മരണനിരക്കിൽ മുൻ വർഷത്തേക്കാൾ വർധന
ടോക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ വർദ്ധനവാണുള്ളത്. ജപ്പാനിലെ കോവിഡ്-19 മരണ സംഖ്യ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച മാത്രം 456 കോവിഡ്-19 മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്.
കോവിഡ്-19 ബാധിച്ച് ജപ്പാനിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരക്കണക്കിനാളുകളാണ് മരിച്ചത്. പുതുവത്സരാഘോഷത്തിനു ശേഷം കോവിഡ് കേസുകളും മരണങ്ങളും വർദ്ധിക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു.
2022 ഡിസംബറിൽ ജപ്പാനിൽ 7,688 കോവിഡ്-19 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ മുതൽ കോവിഡ് മരണനിരക്ക് വർദ്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജപ്പാനിൽ കോവിഡ് -19 മരണങ്ങളുടെ എണ്ണം മുൻ വർഷത്തേക്കാൾ 16 മടങ്ങ് കൂടുതലാണ്.