പ്രധാന വാര്‍ത്തകള്‍
നൈപുണ്യ പരിശീലനം സംഘടിപ്പിക്കും
നൈപുണ്യ പരിശീലനം സംഘടിപ്പിക്കും വ്യവസായ വകുപ്പിന്റേയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ അസാപ്പിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രോഗ്രാം, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നെസ്സ് എന്നീ മേഖലകളില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കും. ബ്യൂട്ടി ആന്‍ഡ് വെല്‍നെസ്സിന്റെ പരിശീലനത്തിന് എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനത്തിന് ബിടെക്/ എഞ്ചിനീയറിംഗ് ബിരുദം/എം.ബി.എ./പോളിടെക്‌നിക്ക് ഡിപ്ലോമ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ അവസാന വര്‍ഷ ഡിപ്ലോമ / ബിരുദ വിദ്യാര്‍ത്ഥികള്‍/ അടിസ്ഥാന കമ്പ്യൂട്ടര്‍ സയന്‍സും ഇന്റര്‍നെറ്റ് പരിജ്ഞാനവും ഉള്ള പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9188401706.