കട്ടപ്പന നഗരസഭ വാർഡുകളിൽ വിതരണത്തിനെത്തിച്ച വെയ്സ്റ്റ് ബിന്നുകൾ നശിക്കുന്നു
2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എത്തിച്ച ബിന്നുകളാണ് വിതരണം ചെയ്യതെ നശിക്കുന്നത്.കട്ടപ്പന നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18,19 വാർഡുകളിൽ വിതരണത്തിനെത്തിച്ച നൂറോളം കമ്പോസ്റ്റ് യൂണിറ്റുകളാണ് വിതരണം ചെയ്യാതെ കെട്ടി കിടക്കുന്നത്.
2500 രൂപാ വില വരുന്ന 2 യൂണിറ്റും അനുബന്ധ സാമഗ്രികളുമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.
250 രൂപായാണ് ഗുണഭോക്താവ് നൽകേണ്ടത്.എന്നാൽ പദ്ധതി കാലാവധി കഴിഞ്ഞിട്ടും ഇവ വിതരണം ചെയ്യാത്തതിൽ വൻ അഴിമതി നടന്നതു കൊണ്ടാണെന്ന് മുൻ നഗരസഭ കൗൺസിലർ ഗിരിഷ് മാലിയിൽ ആരോപിച്ചു.
ആവശ്യക്കാരില്ലാതെ ഇവ കൂടുതൽ ഇറക്കിയതിന് പിന്നിൽ അഴിമതിയാണ്.
ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ഗിരിഷ് മാലിയിൽ ആവശ്യപ്പെട്ടു.
നഗരസഭക്ക് മുന്നിൽ ഗ്രൗണ്ടിൽ ബിന്നുകൾ കാടു പിടിച്ച് കിടന്നിട്ടും ഇവ ആവശ്യക്കാർക്ക് നൽകാൻ പോലും ബന്ധപ്പെട്ട കൗൺസിലർമാരോ നഗരസഭ യോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും ഗിരിഷ് മാലിയിൽ പറഞ്ഞു.ജനങ്ങൾക്ക് ഉപകാരമില്ലാത്ത ഇത്തരത്തിലുള്ള ഉപകരണങ്ങൾ വൻ തോതിൽ ഇറക്കുന്നത് അഴിമതി നടത്താനാണ്.
വെയ്സ്റ്റ് ബിന്നുകൾ പലതും പൊട്ടി നശിച്ചു കഴിഞ്ഞു.