പ്രധാന വാര്‍ത്തകള്‍
200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നു
ലണ്ടൻ: 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നെന്ന് റിപ്പോർട്ട്. ഹാക്കർമാർ ഇമെയിൽ വിലാസങ്ങൾ ആണ് ചോർത്തിയത്. ഓൺലൈൻ സുരക്ഷയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വിവര ചോർച്ച ഹാക്കിംഗ്, ഫിഷിംഗ്, ഡോക്സിംഗ് എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് ഇസ്രായേൽ സൈബർ സെക്യൂരിറ്റി മോണിറ്ററിംഗ് സ്ഥാപനമായ ഹഡ്സൺ റോക്ക് പറയുന്നു. സമീപകാലത്തെ ഏറ്റവും വലിയ ചോർച്ചകളിലൊന്നാണിതെന്ന് ഏജൻസി അറിയിച്ചു.
അതേസമയം, റിപ്പോർട്ടിനെക്കുറിച്ച് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ട്വിറ്റർ അന്വേഷണം നടത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഹാക്കർമാരെക്കുറിച്ചോ അവരുടെ ലൊക്കേഷനെക്കുറിച്ചോ ഒരു വിവരവും ലഭ്യമല്ല. എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുമ്പാണ് ഹാക്കിംഗ് നടന്നതെന്നാണ് നിലവിലെ നിഗമനം.