പ്രധാന വാര്‍ത്തകള്‍
സഹപാഠിക്കൊരു വീട്! കലോത്സവ വേദിയിൽ ശ്രദ്ധേയമായി സ്കൂൾ പി.ടി.എ യുടെ ‘ഫുഡ് കോർട്ട്’
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പതിനേഴാം വേദിയായ വെസ്റ്റ്ഹില്ലിലെ സെന്‍റ് മൈക്കിൾസ് സ്കൂളിൽ കോഴിക്കോടിന്‍റെ തനതു രുചിയിൽ പലഹാരങ്ങളും, സർബത്തും, ചായയും, കാപ്പിയുമെല്ലാം തയ്യാറാക്കി, സഹപാഠിക്കൊരു വീട് എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഒരു കൊച്ചു ഫുഡ് കോർട്ട് ആളുകളുടെ മനസ്സു നിറക്കുകയാണ്.
സ്കൂളിലെ നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പി.ടി.എ എല്ലാ വർഷവും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. കലോത്സവ വേദിയുടെ അരികിൽ ഫുഡ് കോർട്ട് എന്നതായിരുന്നു ഇത്തവണത്തെ ആശയം.
ഇവിടെ എത്തുന്ന ഏവർക്കും മനസ്സും, വയറും നിറച്ച് മടങ്ങാം. പദ്ധതിയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് പലരും കഴിച്ച ആഹാരത്തിന് ചിലവായതിനേക്കാൾ പണം നൽകാറണ്ടെന്നും പി.ടി.എ. പ്രസിഡന്റ് പ്രമോദ് പറഞ്ഞു.