Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ജില്ലയില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് തുടക്കമായി



ജില്ലയില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് തുടക്കം കുറിച്ചു. സെന്‍സസിന്റെ ഭാഗമായ വിവരശേഖരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിലെ ഇടുക്കി കോളനി ഗാന്ധിനഗറിലെ ലൂസി ജോണ്‍ തോരണവിളയിലിന്റെ വീട്ടിലാണ് ആദ്യ വിവരശേഖരണ ചടങ്ങ് സംഘടിപ്പിച്ചത്.
കാര്‍ഷിക പദ്ധതികള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ആവശ്യമായ കൃത്യതയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന ഈ സെന്‍സസ് സഹായകരമാണെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ജില്ലയിലെ 861 വാര്‍ഡുകളിലും സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് മൂന്ന് ഘട്ടമായി നടത്തുന്ന ഈ വലിയ വിവരശേഖരണം കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിന് നിമിത്തമാവട്ടെ എന്നും മന്ത്രി പറഞ്ഞു.
സര്‍വെക്കായി താല്‍കാലികമായി തെരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം മന്ത്രി റോഷി അഗസ്റ്റിനും എന്യുമറേറ്റര്‍ അനുഷ ബാബുവും ചേര്‍ന്ന് ലൂസി ജോണ്‍ തോരണവിളയിലിന്റെ വീട്ടിലെ വിവരണ ശേഖരണം നടത്തി.
ലോക വ്യാപകമായി സംഘടിപ്പിച്ചു വരുന്ന കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 1970-71 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തുടര്‍ച്ചയായി സെന്‍സസ് നടത്തിവരുന്നുണ്ട്. കാര്‍ഷിക മേഖലയുടെ നിലവിലുള്ള അവസ്ഥയെ അറിയുന്നതിലൂടെ കാര്‍ഷികമേഖലയെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പുതിയ കാര്‍ഷികനയം രൂപീകരിക്കാന്‍ സര്‍വേ സഹായകരമാവും.
ജില്ലയിലെ 54 തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി ആകെയുള്ള 861 വാര്‍ഡുകളിലെ ഭൂമി, കാര്‍ഷിക സംബന്ധമായ വിവരങ്ങളാണ് സര്‍വെയില്‍ ശേഖരിക്കുന്നത്. ഉദ്ഘാടനചടങ്ങില്‍ സര്‍വെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതി കണ്‍വീനറും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുമായ മേരി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് അംഗം പ്രഭാ തങ്കച്ചന്‍, റിസര്‍ച്ച് ഓഫീസര്‍ ജലജ കുമാരി, ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അബ്ദുല്‍ സലാം കെ.എ., അഡീഷണല്‍ ജില്ലാ ഓഫീസര്‍ സജീവ് കെ.കെ., സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!